'വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഞങ്ങള്‍ നേരത്തേ തയ്യാറായിക്കഴിഞ്ഞതാണ്. സര്‍ക്കാരിനെ, എന്താണ് അവരുടെ ഉത്തരവാദിത്തങ്ങളെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' 

മധുരൈ: വരുന്ന പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് നടനും, മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. 2019 തെരഞ്ഞെടുപ്പിന് തന്റെ പാര്‍ട്ടി തയ്യാറായെന്നും എന്നാല്‍ തമിഴ്‌നാട്ടില്‍ ഉടന്‍ വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കില്ലെന്നും കമല്‍ഹാസന്‍ അറിയിച്ചു. 

'വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഞങ്ങള്‍ നേരത്തേ തയ്യാറായിക്കഴിഞ്ഞതാണ്. സര്‍ക്കാരിനെ, എന്താണ് അവരുടെ ഉത്തരവാദിത്തങ്ങളെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒരു മത്സരമല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്'- കമല്‍ഹാസന്‍ പറഞ്ഞു. 

തിരുവാരൂര്‍, തിരുപ്പറക്കുണ്ട്രം എന്നീ മണ്ഡലങ്ങളിലാണ് കരുണാനിധിയുടെയും എ.ഐ.എ.ഡി.എം.കെ നേതാവ് എ.കെ ബോസിന്റെയും മരണത്തോടെ ഒഴിവ് വന്നത്. ഈ രണ്ട് മണ്ഡലങ്ങളിലേക്കുമായി ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തീയ്യതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.