കര്‍ഷകരുമായി കൂടിക്കാഴ്ച നടത്താന്‍ ‘ദ മൂവ്മെന്റ് എഗൈന്‍സ്റ്റ് 8 ലെയ്ന്‍വേ’ ആണ് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഇതുപ്രകാരം കര്‍ഷകരെ കാണാനെത്തിയ അദ്ദേഹത്തെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചെന്നൈ: സാമൂഹ്യ പ്രവർത്തകനായ യോഗേന്ദ്ര യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മക്കൾ നീതി മയ്യം സ്ഥാപകനും നടനുമായ കമൽഹാസൻ. അറസ്റ്റ് സ്വേച്ഛാധിപത്യപരമാണെന്നും വിമർശിക്കപ്പെടേണ്ടതാണെന്നുമായിരുന്നു കമലിന്റെ പ്രതിഷേധ വാക്കുകൾ. യോഗേന്ദ്ര യാദവിനെ ‘സഹോദരന്‍’ എന്നാണ് കമൽ വിശേഷിപ്പിച്ചത്. ഇവിടുത്തെ കർഷകർക്ക് വേണ്ടിയാണ് മറ്റൊരു സംസ്ഥാനത്ത് നിന്ന് അദ്ദേഹം എത്തിയതെന്നും കമൽ കൂട്ടിച്ചേർത്തു.
തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ കര്‍ഷകരുടെ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യോഗേന്ദ്ര യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സമരക്കാര്‍ ക്ഷണിച്ചതിനെത്തുടര്‍ന്നാണ് താൻ എത്തിയതെന്ന് യോഗേന്ദ്ര യാദവ് വിശദീകരിക്കുന്നു. സേലം ചെന്നൈ എട്ടുവരി അതിവേഗ പാതയ്‌ക്കെതിരെ പ്രദേശവാസികളും കര്‍ഷകരും ദിവസങ്ങളായി സമരം ചെയ്തുവരികയാണ്. കര്‍ഷകരുമായി കൂടിക്കാഴ്ച നടത്താന്‍ ‘ദ മൂവ്മെന്റ് എഗൈന്‍സ്റ്റ് 8 ലെയ്ന്‍വേ’ ആണ് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഇതുപ്രകാരം കര്‍ഷകരെ കാണാനെത്തിയ അദ്ദേഹത്തെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തന്നെ പൊലീസ് കയ്യേറ്റം ചെയ്യുകയും വാഹനത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തതായി യോഗേന്ദ്ര യാദവ് ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. യോഗേന്ദ്ര യാദവ് കർഷകരെ കണ്ടാൽ ക്രമസമാധാന പ്രശ്നമുണ്ടെന്നും അതിനാല്‍ കര്‍ഷകരെ കാണാനാവില്ലെന്നുമാണ് തന്നോട് പൊലീസ് പറഞ്ഞതെന്നും അതിനാൽ കാണാൻ സാധ്യമല്ലെന്നുമായിരുന്നു പൊലീസ് പറഞ്ഞതെന്നും യോഗേന്ദ്ര യാദവ് പറയുന്നു.
