കാനം രാജേന്ദ്രനെ സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.  എതിരില്ലാതെയാണ് കാനത്തെ തെരഞ്ഞെടുത്തത്. 

മലപ്പുറം: കാനം രാജേന്ദ്രനെ സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് കാനത്തെ തെരഞ്ഞെടുത്തത്. മലപ്പുറം സമ്മേളനം ഐകകണ്ഠ്യേനയാണ് കാനത്തെ തിരഞ്ഞെടുത്തത്. അതേസമയം തെരഞ്ഞെടുപ്പുകളെല്ലാം ഏകകണ്ഠമായിരുന്നെന്ന് കാനം പ്രതികരിച്ചു. 

അതേസമയം, സിപിഐ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോർട്ട് പരാമർശിച്ച് പാർട്ടി നേതൃത്വത്തെ വിമർശിച്ച് കെ.ഇ ഇസ്മായിൽ രംഗത്തെത്തി. 
തനിക്കെതിരെ വിവാദമുണ്ടാക്കി അപമാനിച്ചവര്‍ പാര്‍ട്ടി ശത്രുക്കളാണ് എന്ന് ഇസ്മായില്‍ പറഞ്ഞു.