തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്‍റെ കുരിശെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ത്യാഗത്തിന്‍റെ കുരിശായി ഇതിനെ വ്യാഖ്യാനിക്കേണ്ടെന്നും കുരിശ് പൊളിച്ച ദിവസം ആറ് മണിവരെ ഇതിനെ ആരും ന്യായീകരിച്ചില്ലെന്നും കാനം പറഞ്ഞു . സിപിഐ എന്നും ശരിയുടെ പക്ഷത്തെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി . റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പിണറായിക്ക് മറുപടിയുമായി രംഗത്തെത്തി. മൂന്നാറിൽ കുരിശ് പൊളിച്ചതിൽ ഗൂഢാലോചനയുണ്ടെങ്കിൽ തെളിയിക്കട്ടെയെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശഖരൻ മാധ്യമങ്ങളോട് പറഞ്ഞു.