ശബരിമല വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമനിര്‍മ്മാണം നടത്താമെന്ന് പി.എസ് ശ്രീധരന്‍ പിള്ളയുടെ അഭിപ്രായം പരിചയക്കുറവ് കാരണമെന്നും കാനം പറഞ്ഞു.
കോഴിക്കോട്: ശബരിമല വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമനിര്‍മ്മാണം നടത്താമെന്ന് പി.എസ് ശ്രീധരന്‍ പിള്ളയുടെ അഭിപ്രായം പരിചയക്കുറവ് കാരണമെന്നും കാനം പറഞ്ഞു.
ഓര്‍ഡിനന്‍സിന് പ്രസക്തിയില്ല. ശബരിമല വിഷയത്തിൽ രാഷ്ട്രീയ നഷ്ടം സംഭവിക്കാൻ പോകുന്നത് കോൺഗ്രസിനാണ്. സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ കക്ഷികൾ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
