മാണി ആരുടെ കൂടെ പോകുമെന്ന് ആർക്കറിയാമെന്ന് കാനം രാജേന്ദ്രന്‍

First Published 4, Mar 2018, 3:04 PM IST
Kanam Rajendran about KM Mani
Highlights
  • തന്‍റെ നിലപാടുകൾ വ്യക്തിപരമല്ല
  • ചെറുത്ത് നിൽപ്പിന്‍റെ രാഷ്ട്രീയത്തിന് വേണ്ടി ശ്രമിക്കും

തിരുവനന്തപുരം: മുന്നണി വിപുലീകരണത്തെ കുറിച്ച് സിപിഐക്ക് മാത്രം പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണി ആരുടെ കൂടെ പോകുമെന്ന് ആർക്കറിയാമെന്ന് കാനം പരിഹസിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം.

സംസ്ഥാന സമ്മേളനത്തില്‍ നടന്നത് ക്രിയാത്മക ചർച്ചയാണ്. സംഘടനാപരമായും രാഷ്ട്രീയമായും സിപിഐക്കകത്ത് ഐക്യമുണ്ട്. തന്‍റെ  നിലപാടുകൾ വ്യക്തിപരമല്ല,  പാർട്ടിയുടെ അഭിപ്രായമാണെന്നും കാനം പറഞ്ഞു.  ചുമതല നല്‍കുന്ന ഉത്തരവാദിത്തം വലുതാണ്.  ഇടത് പക്ഷത്തെ ശക്തിപ്പെടുത്താൻ സിപിഐക്ക് ബാധ്യതയുണ്ട്  . വിശാലമായ മതേതര ഇടത് പക്ഷ വേദിയാണ് സംഘപരിവാർ മുന്നേോറ്റത്തെ ചെറുക്കാൻ വേണ്ടത്.  ചെറുത്ത് നിൽപ്പിന്‍റെ രാഷ്ട്രീയത്തിന് വേണ്ടി ശ്രമിക്കുമെന്നും കാനം പറഞ്ഞു.

കൺട്രോൾ കമ്മീഷൻ റുപ്പോർട്ടിൽ അസ്വാഭാവികതയില്ല. പരാതി ഉള്ളവർക്ക് അത് പറയാൻ പാർട്ടിക്കകത്ത് മറ്റ് വേദികളുണ്ട്. വേണമെങ്കില്‍ കേന്ദ്ര കമ്മീഷനെ സമീപിക്കാമെന്നും കാനം പറഞ്ഞു. സർക്കാർ മെച്ചപ്പെടുകയാണ് വേണ്ടത്, പുനസംഘടനയല്ല. ഇടത് ഐക്യം പ്രകടന പത്രികയിലൂന്നിയാണുള്ളത്. അതിൽ വിട്ടുവീഴ്ച്ചക്കില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

loader