തിരുവനന്തപുരം: ഒരു അപകടവും ഇല്ലാത്ത സാഹചര്യത്തില്‍ പുതിയ അപകടങ്ങളെ മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയെ ദുര്‍ബലമാക്കുന്ന നടപടി ഉണ്ടായാല്‍ സിപിഐ ശബ്ദിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആര്‍ക്കും കയറിവരാനുളള വഴിയമ്പലമല്ല ഇടതുമുന്നണി എന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അഴിമതിയോട് പതിയെ പതിയെ ചായ് വ് പ്രകടിപ്പിക്കുകയാണെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.