മാണി അഴിമതിക്കരാനാണെന്ന നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ല.

മലപ്പുറം: കെ.എം മാണി അഴിമതിക്കാരന്‍ തന്നെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മണിയുടെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഉല്പന്നമാണ് ഇപോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരെന്നും മലപ്പുറത്ത് ഇന്ന് ആരംഭിക്കാനിരിക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


മാണി അഴിമതിക്കരാനാണെന്ന നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മാണിക്ക് അനുകൂലമായ ഇ.പി ജയരാജന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹ പറഞ്ഞു. എല്ലാ ദിവസവും രാവിലെ രാഷ്‌ട്രീയ കൊലപാതകത്തെ അപലപിക്കേണ്ട കാര്യമില്ലെന്നായിരുന്നു കണ്ണൂരിലെ കൊലപാതകങ്ങളെക്കുറിച്ചുള്ള കാനത്തിന്റെ മറുപടി. സി.പി.ഐ കൊലപാതരാഷ്‌ട്രീയത്തിനെതിരാണ്. സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുമെന്നും കാനം പറഞ്ഞു.