ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അത് ലഭ്യമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കായംകുളം കെടിഡിസിയില്‍ വെച്ച് കന്യാസ്ത്രീയുടെ ബന്ധുക്കൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.

ആലപ്പുഴ: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ കന്യാസ്ത്രീയുടെ പോരാട്ടത്തിനൊപ്പം നിൽക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പരാതി നല്‍കിയ കന്യാസ്ത്രീക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അത് ലഭ്യമാക്കണമെന്ന് കാനം പറഞ്ഞു. കായംകുളം കെടിഡിസിയില്‍ വെച്ച് കന്യാസ്ത്രീയുടെ ബന്ധുക്കൾ കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.

കേസിനെ സർക്കാർ ഗൗരവമായിട്ടാണ് കാണുന്നതെന്നും പൊലീസന്വേഷണത്തിൻറെ പ്രധാന ഘട്ടം പിന്നിട്ടു കഴിഞ്ഞുവെന്നും കാനം പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി ലഭിക്കുമെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്നത് പൊലീസാണ് തീരുമാനിക്കേണ്ടതെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.