ശബരിമല സ്ത്രീ പ്രവേശനത്തിന്‍റെ പേരില്‍ പ്രതിപക്ഷം ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനങ്ങളുടെ ശക്തിയിൽ വിശ്വാസം അർപ്പിച്ച് ചെറുത്ത് നിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രൻ.
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിന്‍റെ പേരില്‍ പ്രതിപക്ഷം ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനങ്ങളുടെ ശക്തിയിൽ വിശ്വാസം അർപ്പിച്ച് ചെറുത്ത് നിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ശബരിമല വിധി രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം സർക്കാർ നിയമപരമായി മുന്നോട്ട് പോകുമെന്നും ആരു വിചാരിച്ചാലും ഇത് വൈകാരിക പ്രശ്നം ആക്കി മാറ്റാൻ കഴിയില്ലെന്നും കാനം. 91 ൽ സ്ത്രീകൾ പ്രവേശിപ്പിക്കാൻ പാടില്ലെന്ന വിധി നടപ്പാക്കിയത് എല്‍ഡിഎഫ് ആണ്. ഇപ്പോഴത്തെ കോടതി വിധി നടപ്പാക്കേണ്ടത് ഭരണ ഘടന പരമായ സര്‍ക്കാരിന്‍റെ ബാധ്യതയാണെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. ബിജെപി പ്രസിഡന്‍റ് ആകാൻ മത്സരിക്കാൻ ചെന്നിത്തല തയ്യാറാകുകയാണോ എന്ന് സംശയം തോന്നുന്നു. സർക്കാരിനതിരെയുള്ള ഈ സമരം പുനർ നിർമ്മിതിയെ തടസ്സപ്പെടുത്തുമെന്നും കാനം പറഞ്ഞു.
സാലറി ചലഞ്ച് വിഷയത്തിലും കാനം രാജേന്ദ്രൻ പ്രതികരിച്ചു. ജനങ്ങൾ ആണ് യജമാനന്മാർ എന്ന് ഉദ്യോഗസ്‌ഥർ മനസ്സിലാക്കണം. കേരളത്തിന്റെ പുനർ നിർമ്മിതിക്ക് സഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് ബാധ്യത ഉണ്ടെന്നും കാനം.
