പിണറായിക്ക് കാനത്തിന്‍റെ മറുപടി

മലപ്പുറം: കോണ്‍ഗ്രസ് ബന്ധത്തില്‍ സി.പി. എെക്ക് സ്വന്തം വേദിയില്‍ മറുപടി കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് അതേ വേദിയില്‍ മറുപടി കൊടുത്ത് സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശത്രുവിനെതിരെ വിശാല എെക്യമുന്നണിയാണ് വേണ്ടത്. കേരളത്തിലെ സാഹചര്യം വച്ച് രാജ്യത്തെ കാര്യങ്ങള്‍ വിലയിരുത്തരുതെന്നും കാനം അഭിപ്രായപ്പെട്ടു.

രാജ്യത്തെ മതേതര എെക്യത്തിന് ബി.ജെ.പിയാണ് ഭീഷണിയെന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികള്‍ക്കിടയിലും അഭിപ്രായ വ്യത്യാസമില്ലെന്നും കാനം പറഞ്ഞു. ഇടതുപക്ഷത്തെ പ്രതീക്ഷയോടെ നോക്കുന്ന ജനങ്ങളെ നിരാശരാക്കരുത്. സിദ്ധാന്തവും പ്രയോഗവും തിരിച്ചറിയണമെന്നും കാനം സമ്മേളന വേദിയില്‍ പറഞ്ഞു.

ബിജെപിയെ വളര്‍ത്തിയത് കോണ്‍ഗ്രസ് നയങ്ങളാണ്.വര്‍ഗ്ഗീയ ശക്തികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ വരെ സമരസപ്പെടുന്നു. ബിജെപിക്കെതിരായ പോരാടം കോണ്‍ഗ്രസുമായി ചേര്‍ന്നാല്‍ ഫലപ്രദമാകില്ല. പാരമ്പര്യ നയങ്ങളെല്ലാം കോണ്‍ഗ്രസിന് കൈമോശം വന്നു. ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല. അതിന് പറ്റിയ നയങ്ങളും കോണ്‍ഗ്രസിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടികാട്ടിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ബി.ജെ.പിയെ എതിര്‍ക്കാന്‍ പുതിയ ജനാധിപത്യം ശക്തികള്‍ ഉയര്‍ന്ന് വരുണമെന്നും അതിന് കോണ്‍ഗ്രസുമായി കൂട്ടുച്ചേരുന്നതില്‍ തെറ്റില്ലെന്നതാണ് സി.പി.െഎ നിലപാട്.