കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ പരാതി ഉണ്ടെങ്കില്‍ അക്കാര്യം സി.പി.എം അന്വേഷിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തൃശ്ശൂരില്‍ പറഞ്ഞു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. സംഭവം ഇടതുമുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കില്ല. കമ്മ്യൂണിസ്റ്റുകാര്‍ അച്ചടക്ക മര്യാദകള്‍ പാലിക്കുന്നവരാണെന്നും കാനം പറഞ്ഞു.