പാര്‍ട്ടി തലത്തില്‍ അന്വേഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു കാനത്തിന്‍റെ മറുപടി.
തിരുവനന്തപുരം:വയനാട്ടിലെ ഭൂമാഫിയയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ട വാര്ത്തയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. സംഭവത്തിന്റെ സത്യസ്ഥിതി ആദ്യം അന്വേഷിക്കും.
എം.എന്.സ്മാരകത്തില് ആര്ക്കും വരാമെന്നും ആയിരക്കണക്കിന് ആളുകള് വരുന്ന സ്ഥലമാണിതെന്നും കാനം പ്രതികരിച്ചു. പാര്ട്ടി ഓഫിസില് ഇരുന്ന് ആരും കാശു വാങ്ങിയിട്ടില്ല. പാര്ട്ടി തലത്തില് അന്വേഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള് പറയാന് പറ്റില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി.
