മനുഷ്യന്റെ പ്രശ്നമെന്ന നിലയിൽ ഏത് സംഘടനക്കും പങ്കെടുക്കാം. തെറ്റ് തിരുത്തി തിരിച്ചു വരുന്നുവെങ്കിൽ അതിനെ സ്വാഗതം ചെയ്യണമെന്നും കാനം വ്യക്തമാക്കി.
തിരുവനന്തപുരം: ജാതിയും വർഗീയതയും ഇളക്കിവിട്ട് വനിതാ മതിലിനെ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വനിതാ മതിലിന് രാഷ്ട്രീയ കക്ഷി ഭേദമില്ലെന്നും വനിതാ മതിലിലെ ബി ഡി ജെ എസ് പങ്കാളിത്തം സ്വാഗതം ചെയ്ത് കാനം പറഞ്ഞു. മനുഷ്യന്റെ പ്രശ്നമെന്ന നിലയിൽ ഏത് സംഘടനക്കും പങ്കെടുക്കാം. തെറ്റ് തിരുത്തി തിരിച്ചു വരുന്നുവെങ്കിൽ അതിനെ സ്വാഗതം ചെയ്യണമെന്നും കാനം വ്യക്തമാക്കി.
50 ലക്ഷം വനിതകൾ പങ്കെടുക്കുമെന്നാണ് എല്‍ ഡി എഫ് കണക്കുകൂട്ടൽ. ഇനി എന്‍ എസ് എസ് സമദൂരം പറയരുത്. വിശദമായ ചർച്ചക്കു ശേഷമാണ് നാല് പാർട്ടികളെ ഉൾപ്പെടുത്തിയത്. ആര്‍ ബാലകൃഷ്ണപിള്ളയുമായി ബന്ധമുണ്ടാക്കിയത് പരസ്യമായാണ്.
പാർട്ടികളെ ഉൾപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് തരണം. പാർലമെന്റ് തെരെഞ്ഞെടുപ്പിനുള്ള തയ്യാറാടെപ്പ് ആരംഭിച്ചുവെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ശബരിമലയ്ക്ക് മുമ്പും ശേഷവും എന്ന രാഷ്ട്രീയ സാഹചര്യമില്ല. സർക്കാർ ശബരിമലയിൽ ഭക്തർക്ക് സൗകര്യമൊരുക്കാൻ 230 കോടി ചെലവാക്കിയിട്ടുണ്ട്. ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് പിന്നാക്കകാരന് പ്രവേശനം ലഭിച്ചത്. വിധി വന്ന് പിറ്റേ ദിവസം ഒമ്പത് മണിക്ക് തന്നെ അത് നടപ്പാക്കാൻ കഴിയില്ല. പക്ഷെ വിധി നടപ്പാക്കും എന്നതിൽ തർക്കമില്ലെന്നും കാനം പറഞ്ഞു. എല്‍ ഡി എഫിന്‍റെ അടിത്തറ വർദ്ധിക്കട്ടെയെന്നും എന്തിനാണ് തർക്കിക്കുന്നതെന്നും കാനം ചോദിച്ചു.
