ദേവികുളം സബ്ബ്കളക്ടറെ മാറ്റാന്‍ ആലോചനയില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനൊപ്പമുണ്ടെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൈയ്യേറ്റമൊഴിപ്പിക്കാനുളള ശ്രമത്തിന്റെ പേരില്‍ സബ്ബ് കളക്ടറെ മാറ്റണമെന്ന മൂന്നാറില്‍ നിന്നുളള സര്‍വ്വകക്ഷി നേതാക്കളുടെ ആവശ്യത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുളളതായി അറിയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.