ദില്ലി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിഹാര്‍ ഭവനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനാണു കസ്റ്റഡിയിലെടുത്തത്.
ബിഹാറിലെ പട്‌ന ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണു കനയ്യയുടെ നേതൃത്വത്തില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് ബിഹാര്‍ ഭവന് മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞു. 42 ജെഎന്‍യു വിദ്യാര്‍ഥികളെയും കനയ്യയ്‌ക്കൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
