ആലുവയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി ആസ്വാദന കൂട്ടായ്മയൊരുക്കിയ യുവാവിനെ എക്‌സൈസ് പിടികൂടി. ചൂണ്ടി സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്.

ആലുവയില്‍ കഞ്ചാവ് ഉപയോഗിച്ച ഏതാനും സ്കൂള്‍ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഹരി ആസ്വാദന കൂട്ടായ്മയെക്കുറിച്ച് വിവരം ലഭിച്ചു. ചൂണ്ടി സ്വദേശി മണികണ്ഠനാണ് കൂട്ടായ്മയ്‌ക്ക് പിന്നിലെന്ന് മനസിലായി. ഇത്തരം കൂട്ടായ്മകളില്‍ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിച്ച് തുടങ്ങുന്നതെന്നും വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് മണികണ്ഠനായി എക്‌സൈസ് വല വിരിച്ചത്. കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കാന്‍ ആഡംബര കാറില്‍ എത്തുന്നതിനിടയില്‍ ഇയാള്‍ പിടിയിലായി.

പെയിന്റിംഗ് തൊഴിലാളിയായ മണികണ്ഠന്‍ അമിതമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നും എക്‌സൈസ് അറിയിച്ചു.