ബംഗലൂരു: സിനിമയില്‍ റോള്‍ വാഗ്ദാനം ചെയ്ത് സംവിധായകനും നടനും ചേര്‍ന്നു കാറില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നു പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. കന്നട സിനിമതാരം ശ്രുജനും തെലുങ്ക് സംവിധായകന്‍ ചലപതിയും ചേര്‍ന്ന് ഓടുന്ന കാറില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാണു പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിരിക്കുന്നത്.
കാറില്‍ നിന്നു ചാടാതിരിക്കാന്‍ ഇവര്‍ അമിത വേഗതയിലായിരുന്നു കാര്‍ ഓടിച്ചിരുന്നത് എന്നു പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കാര്‍ ഒരു ലോറിയില്‍ ഇടിച്ചതു കൊണ്ടു താന്‍ രക്ഷപെടുകയായിരുന്നു.ശ്രുജനെ നാകയനാക്കി ചലപതി സംവിധാനം ചെയ്യുന്ന സിനിമയില്‍ വേഷം വാഗ്ദാനം ചെയ്തായിരുന്നു 24 കാരിയായ പെണ്‍കുട്ടിയെ ഇരുവരും പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഷൂട്ടിംഗിനായി ഹൈദരബാദില്‍ നിന്നു ഭീമവരത്ത് എത്താനായിരുന്നു പെണ്‍കുട്ടിക്ക് നിര്‍ദേശം നല്‍കിയത്. ട്രെയില്‍ പോകാനിരുന്ന നടിയെ ഇരുവരും ചേര്‍ന്നു നിര്‍ബന്ധിച്ചു കാറില്‍ കൊണ്ടു പോകുകയായിരുന്നു. ഓഗസ്റ്റ് 13നായിരുന്നു സംഭവം.
