ബംഗളുരു: കാവേരി നദീ ജലം തമിഴ്നാടുമായി പങ്കുവെക്കുന്നതിനെതിരെ ഇന്ന് വിവിധ കന്നട സംഘടനകൾ അതിർത്തിയിൽ തമിഴ്നാട് വാഹനങ്ങൾ തടയും. കർണാടക തമിഴ്നാട് അതിർത്തിയായ അത്തിബലെയിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.

ബംഗളുരുവിൽ സംഘർഷമുണ്ടാക്കിയവ‍ർക്കെതിരെ പൊലീസ് കർശന നടപടിയുമായി രംഗത്തെത്തിയതോടെ കാവേരി പ്രതിഷേധത്തിന് ശക്തി കുറഞ്ഞിട്ടുണ്ട്. അതേ സമയം പ്രശ്നത്തിൽ ഇടപെണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ സമയം തേടിയിട്ടുണ്ട്.