മെഡിക്കൽ ബിൽ വിഷയത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ നീക്കമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം.

തിരുവനന്തപുരം: മെഡിക്കൽ ബിൽ വിഷയത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ നീക്കമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം.

അതേസമയം, ബീച്ച് ടൂറിസം പദ്ധതിക്കായി സംസ്ഥാന സർക്കാരിൽ നിന്ന് നിർദ്ദേശമൊന്നും കിട്ടിയിട്ടില്ലെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. പദ്ധതി സംബന്ധിച്ച് സെപ്റ്റംബറിൽ തന്നെ സർക്കാരിന്‍റെ നിർദ്ദേശം തേടിയിരുന്നെങ്കിലും മറുപടി കിട്ടിയിട്ടില്ല. 
കേരളത്തിലെ പണിമുടക്കും ഹർത്താലും ടൂറിസം വികസനത്തിന് തടസമാകുന്നതായും കണ്ണന്താനം പറഞ്ഞു.