തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കറ്റ് പരിഹസിച്ച് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ . പ്രൈമിനിസ്റ്ററല്ല , പ്രൈം മോഡലാണ് നരേന്ദ്രമോദിയെന്ന് കനയ്യകുമാര്‍ പരിഹസിച്ചു . എഐവൈഎഫിന്‍റെ 20ാം സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കനയ്യകുമാറിന്‍റെ പ്രസംഗം
പ്രസംഗത്തിലുടനീളം മോദിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് കനയ്യ ഉയര്‍ത്തിയത് . വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു . മിന്നലാക്രമണത്തിന്‍റെ പേരില്‍ മോദി രാഷ്ട്രീയം കളിക്കുകയാണ് . യഥാര്‍ഥ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നു . യുദ്ധജ്വരമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമമെന്നും സ്കില്‍ ഇന്ത്യയല്ല മോദിയുടെ ലക്ഷ്യം മറിച്ച് കില്‍ ഇന്ത്യയാണെന്നും കനയ്യകുമാര്‍ ആരോപിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രചിച്ച പുസ്തകവും ചടങ്ങില്‍ കനയ്യകുമാര്‍ പ്രകാശനം ചെയ്തു
