കണ്ണൂര്‍ വിമാനത്താവളം: മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്
കണ്ണൂര്: വിമാനത്താവളത്തിന്റെ പ്രവര്ത്തനം വേഗത്തിലാക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി ദില്ലിയിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. ഈ വര്ഷം തന്നെ കണ്ണൂര് വിമാനത്താവളത്തിന്റെ പ്രവര്ത്തനം തുടങ്ങണം എന്നാണ് കേരളത്തിന്റെ ആവശ്യം.
പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്രം അനുകൂല തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയലുമായുള്ള കൂടിക്കാഴ്ചക്കും സമയം തേടിയിട്ടുണ്ട്.
