Asianet News MalayalamAsianet News Malayalam

അവിശ്വാസ പ്രമേയത്തിന് മുന്‍പ് കണ്ണൂര്‍ കോര്‍പ്പറേഷനിലെ യുഡിഎഫ് ഡെപ്യൂട്ടി മേയര്‍ രാജിവെച്ചു

Kannur corporation Dy. Mayor resigns
Author
Kannur, First Published Jun 13, 2016, 1:19 AM IST

കണ്ണൂര്‍: അവിശ്വാസ പ്രമേയത്തിന് മുന്‍പ് കണ്ണൂര്‍ കോര്‍പ്പറേഷനിലെ യുഡിഎഫ് ഡെപ്യൂട്ടി മേയര്‍ സി സമീര്‍ രാജിവെച്ചു. കോണ്‍ഗ്രസ്സ് വിമതന്റെ പിന്തുണയോടെ എല്‍ഡിഎഫ് ഇന്ന് അവിശ്വാസപ്രമേയം അവിതരിപ്പിക്കാനിരിക്കെയാണ് രാജി. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിനെയാണ് എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാക്കുക..

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെയാണ് യുഡിഎഫിലെ ഡെപ്യൂട്ടി മേയര്‍ സി സമീറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്.ഇരു മുന്നണിക്കും 27 വീതം അംഗങ്ങളുള്ള കോര്‍പ്പറേഷനില്‍  രാഗേഷ് പിന്തുണച്ചാല്‍ ഇടത് അവിശ്വാസം പാസാകുമെന്ന് ഉറപ്പായിരുന്നു.

ഈ സാഹചര്യത്തിലാണ് നാടകീയമായി രാവിലെ കോര്‍പ്പറേല്‍ന്‍ ഓഫീസിലെത്തി ഡെപ്യൂട്ടി മേയര്‍ സി സമീര്‍ രാജി വെച്ചത്. രാഗേഷിനെ മുന്‍നിര്‍ത്തിയുള്ള കുതിര കച്ചവടത്തിന്‍റെ ഇരയാകാന്‍ മനസ്സില്ലാത്തതിനാലാണ് രാജിയെന്ന്  സമീര്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം  മാത്രമുള്ള എല്‍ഡിഎഫിന് പ്രധാന സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധികാര മൊന്നും ലഭിച്ചിരുന്നില്ല.

എട്ട് സ്റ്റാന്ര്‍ഡിംഗ് കമ്മിറ്റികളില്‍ ഏഴും യുഡിഎഫിനായിരുന്നു ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലഭിക്കുന്നതോട ധരകാര്യം കൂടി എല്‍ഡിഎഫിന് കിട്ടും. കോണ്‍ഗ്രസ്സ് വിമതന്‍ പി.കെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കാന്‍ എല്‍ഡിഎഫില്‍ നേരത്തെ തന്നെ ധാരണയായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios