കണ്ണൂർ കോൺഗ്രസിൽ രാജി ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചു രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രദീപ് വട്ടിപ്രം

കണ്ണൂര്‍: കണ്ണൂരിൽ കെ. സുധാകരനെതിരെ ആരോപണങ്ങളുന്നയിച്ച് ഡിസിസി ജനറൽ സെക്രട്ടറി പാർട്ടി വിടുന്നു. പാർട്ടിക്കുള്ളിൽ തനിക്ക് ഊരുവിലക്കാണെന്ന് കാട്ടി പ്രദീപ് വട്ടിപ്രമാണ് സ്ഥാനം രാജി പ്രഖ്യാപിച്ചത്. കെ സുധാകരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് രാജി. ഡിസിസി ഓഫീസ് നിർമ്മാണത്തിൽ ലക്ഷങ്ങളുടെ അഴിമതിയുള്ളതായും പ്രദീപ് വട്ടിപ്രം ആരോപിച്ചു.

ബിജെപിയിലേക്ക് പോകുന്ന കാര്യത്തിൽ സുധാകരൻ ബിജെപി ദൂതന്മാരുമായി ചർച്ച നടത്തിയതായി പാർട്ടി നേതാക്കൾക്കറിയാമെന്നും പ്രദീപ് വട്ടിപ്രം പറഞ്ഞു. ഈ ഏകാധിപത്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിശദീകരണം.