കണ്ണൂർ: കണ്ണൂരില്‍ പഴയ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം. താഴെ ചൊവ്വയിലാണ് സംഭവം. നിരവധി വാഹനങ്ങൾ കത്തി നശിച്ചു.അപകടത്തിന്‍റെ കാരണം വ്യക്തമല്ല. താഴെ ചൊവ്വയിലെ റെയില്‍വേ പാലത്തിനടുത്തുള്ള ആക്രി കടയിലാണ് വൻസ്ഫോടനമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
തീ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ട്രെയിൻ-റോഡ് ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഫയർ ഫോർസും പോലീസും സംഭവസ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണാധീനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
