കണ്ണൂര്‍: ബി ജെ പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണം.തുടര്‍ച്ചയായുള്ള ആക്രമണങ്ങളിലൂടെ ജനജീവിതം തകര്‍ക്കുകയാണ് സി പി ഐ എം എന്ന് ബിജെപി ആരോപിച്ചു. 

കൊല്ലപ്പെട്ട വിനീഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി വൈകീട്ടോടെ സംസ്‌കരിക്കും.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.