കണ്ണൂര്‍: കണ്ണൂരിൽ നിന്നുള്ള കൂടുതൽ പേർ ഐ.എസിൽ ചേർന്നതായി വിവരം. സിറിയയിലടക്കം ഐ.എസിന്റെ വിവിധ ക്യാപുകളിലായി ആറ് പേരുണ്ടെന്നാണ് കരുതുന്നത്. ഒരു സ്ത്രീയും സംഘത്തിലുണ്ട്.
ചെക്കിക്കുളം സ്വദേശി അബ്ദുൽഖയൂം, വളപട്ടണം സ്വദേശി അബ്ദുൽമനാഫ്, ഷബീർ, സുഹൈൽ, ഭാര്യ റിസ്‍വാന, പാപ്പിനിശേരി സ്വദേശി സഫ്‍വാൻ എന്നിവരാണ് ഐ.എസിലുള്ളത്. ഇവരിൽ അബ്ദുൽമനാഫ് സിറിയയിലേക്ക് കടന്നത് വ്യാജ പാസ്പോർട്ടിലാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പിടിയിലായ ഷാജഹാൻ വഴിയാണ് ഇവരെല്ലാം കടന്നതെന്നും പൊലീസ് വ്യക്തമാക്കി.
