കണ്ണൂര്‍: ഐസിസ് ബന്ധത്തിന് കണ്ണൂരില്‍ അറസ്റ്റിലായ അഞ്ചുപേരുടെ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. ഇവര്‍ക്കെതിരേ യുഎപിഎ. കുറ്റം ചുമത്തിയിട്ടുണ്ട്. കണ്ണൂര്‍ ചക്കരക്കല്‍, തലശ്ശേരി സ്വദേശികളായ മിഥിലാജ് (26), അബ്ദുള്‍ റസാഖ് (34), എം.വി. റാഷിദ് (24), മനാഫ് റഹ്മാന്‍ (42), യു.കെ. ഹംസ (57) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ ഒക്ടോബറിലാണ് ഇവരെ പിടികൂടിയത്.
എന്‍.ഐ.എ., വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡുകള്‍, റോ എന്നീ വിഭാഗങ്ങള്‍ കണ്ണൂരിലെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്നുള്ള വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തിരിക്കുന്നത്.
