കെ വി റോഷന്‍റെ പിതാവ് കെ വി വാസുവാണ് പാര്‍ട്ടി നിലപാടിനെതിരെ രംഗത്തെത്തിയത്

കണ്ണൂര്‍: കണ്ണൂര്‍, കരുണ ബില്ലിനെതിരെ കൂത്തുപറമ്പ് രക്തസാക്ഷിയുടെ അച്ഛന്‍. കെ വി റോഷന്‍റെ അച്ഛന്‍ കെ വി വാസുവാണ് പാര്‍ട്ടി നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പാര്‍ട്ടി പറഞ്ഞതും ഇപ്പോള്‍ ചെയ്തതും തമ്മില്‍ പൊരുത്തക്കേടുണ്ട്. എല്ലാ പാര്‍ട്ടികളും പിന്തുണച്ചു എന്നതല്ല പ്രശ്നം. നമ്മള്‍ പറഞ്ഞതും ചെയ്തതും തമ്മില്‍ പൊരുത്തമുണ്ടോ എന്നതിനാണ് ഉത്തരം കാണേണ്ടതെന്നും വാസു ഫേസ്ബുക്കില്‍ കുറിച്ചു. 

അന്നത്തെ പൊലീസ് വെടിവെപ്പിനെ വ്യാഖ്യാനിച്ച് രക്തസാക്ഷികളെ വീണ്ടും കൊല്ലുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും വാസു കുറ്റപ്പെടുത്തി. 1994 നവംബര്‍ 25 നാണ് കൂത്തുപറമ്പില്‍ കെവി റോഷനടക്കം അഞ്ചുപേര്‍ വെടിയേറ്റു മരിച്ചത്. എകെജി സെന്ററിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ കെ വി വാസു, പാര്‍ട്ടി വേദികളിലെ സ്ഥിരം സാന്നിധ്യവുമാണ്.