കോഴിക്കോട് -കണ്ണൂര്‍ ദേശീയപാതയില്‍ നന്തിയില്‍ വാഹനാപകടം. ഏഴു പേര്‍ക്ക് പരിക്ക്.

കോഴിക്കോട്: കോഴിക്കോട് -കണ്ണൂര്‍ ദേശീയപാതയില്‍ നന്തിയില്‍ വാഹനാപകടം. ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്തി മേല്‍പാലത്തില്‍ ബസ്സുകള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ചാണ് അപകടം. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഇരിട്ടിക്ക് പോവുകയായിരുന്ന ബസ്സും കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്ക് സാരമുള്ളതല്ലെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News