ദില്ലി:കണ്ണൂർ മെഡിക്കൽ കോളേജ് ഒരു കോടി രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശം. പ്രവേശന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ്  ചിലവിനത്തിൽ ഈടാക്കിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്.

സെപ്തംബര്‍ 20-നകം പണം ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കണം.അയോഗ്യരാക്കപ്പെട്ട വിദ്യാർഥികളിൽ നിന്ന്  ഈടാക്കിയ 10 ലക്ഷം രൂപ 20 ലക്ഷം രൂപയായി സെപ്റ്റംബർ 3 നകം തിരിച്ചു നൽകാനും ഉത്തരവ്. 10 ലക്ഷം രൂപ വീതം സുപ്രീം കോടതി ബാർ അസോസിയേഷനും, അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷനും നൽകാനും കോടതി നിര്‍ദേശിച്ചു. സെപ്റ്റംബർ 3 ന് അകം വിദ്യാർത്ഥികൾക്ക് തുക നൽകിയതിന്റെ രേഖകൾ പ്രവേശന മേൽനോട്ട സമിതിക്ക് കൈമാറിയാൽ ഈ വർഷം കോളേജിൽ പ്രവേശനം നടത്താം എന്നും കോടതി ഉത്തരവിലുണ്ട്.