പിണറായി കൊലപാതകം: ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും
കണ്ണൂർ: പിണറായിയിലെ കൂട്ട കൊലപാതകങ്ങളിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും. അറസ്റ്റിലായ സൗമ്യയുമായി ബന്ധമുളള മൂന്ന് യുവാക്കൾ പൊലീസ് കസ്റ്റഡിയിലുണ്ട്. സൗമ്യയെ ഇന്ന് പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. മരിച്ച മകൾ ഐശ്വര്യയുടെ രാസ പരിശോധന ഫലവും ഇന്ന് കിട്ടും.
കഴിഞ്ഞ ദിവസം കൊലപാതകത്തില് സൗമ്യ കുറ്റം സമ്മതിച്ചിരുന്നു. ഭക്ഷണത്തില് വിഷം നല്കിയാണ് കൊലപാതകങ്ങള് നടത്തിയതെന്നായിരുന്നു സൗമ്യയുടെ കുറ്റ സമ്മതം. 2012 മുതല് ഒരേ വീട്ടില് നാല് കൊലപാതകങ്ങളാണ് നടന്നത്. മക്കളായ കീര്ത്തനയും ഐശ്വര്യയും, മാതാപിതാക്കളായ കുഞ്ഞിക്കണ്ണനും കമലയും ഇടവേളകളില് കൊല്ലപ്പെടുകയായിരുന്നു.
കേസിൽ സൗമ്യയെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. നീണ്ട 11 മണിക്കൂര് നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. അത്യന്തം ദുരൂഹത നിറഞ്ഞ സംഭവത്തിൽ കേസ് അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ മേൽനോട്ടം ക്രൈംബ്രാഞ്ച് ഡി.വൈഎംഎസ്.പി രഘുറാമിന് സ്ഥലം എംഎല്എ കൂടിയായ മുഖ്യമന്ത്രി കൈമാറിയത്.
തുടര്ന്നായിരുന്നു ലോക്കല് പൊലീസിന്റെയും സഹായത്തില് സൗമ്യയുമായേയും ബന്ധമുള്ള മൂന്ന് യുവാക്കളെയും തലശേരി ഗസ്റ്റ് ഹസ്സിൽ ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതോടെയാണ് നാല് മാസത്തിനിടെ ഉണ്ടായ മൂന്ന് മരണങ്ങള് ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
മരിച്ച കുഞ്ഞിക്കണ്ണന്റെയും കമലയുടെയുടെയും ആന്തരികാവയവങ്ങളുടെ രസപരിശോധനായിൽ അലുമിനിയം ഫോസ്ഫേറ്റ് അംശം കണ്ടെത്തിയിരുന്നു. ഇതാണ് കേസില് നിര്ണായകമായത്. എലിവിഷത്തിലടങ്ങിയിട്ടുള്ള വിഷവസ്തുവാണിത്. ഇന്നലെ പുറത്തെടുത്ത സൗമ്യയുടെ മകൾ ഐശ്വര്യയുടെ മൃതദേഹത്തിന്റെ രാസ പരിശോധന ഫലം കൂടി പുറത്തുവരാനുണ്ട്.
ഇതിലും അലുമിനിയം ഫോസ്ഫേറ്റ് അംശം കണ്ടെത്തിയാൽ ഇവ ആസൂത്രിതമായ കൊലപാതകങ്ങൾ ആണെന്ന് ഉറപ്പിക്കാൻ പോലീസിനാകും. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന സൗമ്യയുടെ ബന്ധങ്ങളെ ചൊല്ലി വീട്ടിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി സൂചനയുണ്ടായിരുന്നു.
