കണ്ണൂര്‍: കണ്ണവത്ത് എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്‍റെ മരണം എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. കേസന്വേഷണം സ്തംഭിച്ചിരിക്കുകയാണ്. ഇതിന് കാരണം സിപിഎം- എസ്ഡിപിഐ ബന്ധമാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
കണ്ണവത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ കാറിൽ എത്തിയ മുഖംമൂടി സംഘം പിന്തുടര്‍ന്ന് വെട്ടിക്കൊന്നത്. സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു.
