എസ്.എഫ്.ഐ നേതാക്കളായ ഹസ്സൻ എം.കെ, മുബഷീർ, എ.ബി.വി.പി നേതാവ് രഞ്ജിത്ത് എന്നിവരുള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്.

കണ്ണൂര്‍: ഡിഗ്രി പരീക്ഷയിൽ പരാജയപ്പെട്ടിട്ടും പിജിക്ക് പ്രവേശനം നേടിയ അഞ്ച് വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ സര്‍വ്വകലാശാല പുറത്താക്കി. പാലയാട് ക്യാമ്പസിൽ പഠിച്ചുകൊണ്ടിരിക്കുന്ന എസ്.എഫ്.ഐ, എ.ബി.വി.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്.

എസ്.എഫ്.ഐ നേതാക്കളായ ഹസ്സൻ എം.കെ, മുബഷീർ, എ.ബി.വി.പി നേതാവ് രഞ്ജിത്ത് എന്നിവരുള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. ഇവര്‍ക്ക് പി.ജി പഠനത്തിന് മതിയായ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കിയത്.