Asianet News MalayalamAsianet News Malayalam

കാണ്‍പൂര്‍ ട്രെയിന്‍ അപകടം; രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു

Kanpur train accident
Author
First Published Nov 20, 2016, 12:24 AM IST

സംഭവത്തില്‍ കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ്​ പ്രഭു ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രക്ഷാ​പ്രവർത്തനത്തിന്​ മെബൈൽ മെഡക്കൽ ടീം സംഭവ സ്​ഥലത്തേക്ക്​ തിരിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം നൽകു​മെന്നും മന്ത്രി അറിയിച്ചു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തിൽ അനു​ശോചനം രേഖപ്പെടുത്തി. റെയിൽവേ മന്ത്രിയുമായി പ്രധാനമന്ത്രി ചർച്ചനടത്തി. ​രക്ഷാ പ്രവർത്തനങ്ങൾക്ക്​ മേൽനോട്ടം വഹിക്കാൻ യു.പി മുഖ്യമന്ത്രി അഖിലേഷ്​ യാദവ്​ ഉദ്യോഗസ്​ഥർക്ക്​ നിർദേശം നൽകി.

പരിക്കേൽക്കാത്ത യാത്രക്കാർക്ക്​ യാത്രാ സൗകര്യം ഒരുക്കാൻ  ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന്​ റെയിൽവേ വക്​താവ്​ വിജയ്​ കുമാർ പറഞ്ഞു. അപകടത്തെ തുടർന്ന്​ നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു.

സംഭവത്തില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. അപകടത്തിന്‍റെ കാരണം അന്വേഷണത്തിലൂടെ റെയിൽവേ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ പറഞ്ഞു.

Follow Us:
Download App:
  • android
  • ios