Asianet News MalayalamAsianet News Malayalam

എം എം അക്ബറിന്‍റെ അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് കാന്തപുരം

  • അക്ബറിന്‍റെ പ്രസംഗം കേൾക്കാറില്ലെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു.
Kanthapuram

ദില്ലി:  എം എം അക്ബറിന്‍റെ അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് കാന്തപുരം. അക്ബറിന്‍റെ പ്രസംഗം കേൾക്കാറില്ലെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. 

അതേസമയം, ബാബരി മസ്ജിദ് വിവാദത്തില്‍  ശ്രീ ശ്രീ രവിശങ്കറിന്‍റെ മദ്ധ്യസ്ഥ ശ്രമം  കാന്തപുരം തള്ളി. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണെന്നും കാന്തപുരം പറഞ്ഞു. 

ഐക്യരാഷ്ട്ര സഭയിലെ വീറ്റോ പവർ അധികാരം എടുത്ത് കളയണം. സിറിയൻ വിഷയത്തിൽ യുഎൻ ഇടപെടണമെന്നും  കാന്തപുരം പറഞ്ഞു. 

മധുവിന്‍റെ കൊലപാതകത്തില്‍ വ്യക്തികൾ നിയമം കയ്യിലെടുക്കുന്നത് ശരിയല്ല എന്നും കാന്തപുരം പ്രതികരിച്ചു. ശിക്ഷ നൽകാൻ ജനങ്ങൾക്ക് അധികാരമില്ല. വിദ്യാഭ്യാസമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും കാന്തപുരം പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios