ജിദ്ദ: കന്നുകാലികളെ അറുക്കുന്ന തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ അത് വലിയ കുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്ന് സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു.

കന്നുകാലികളെ വില്‍ക്കുന്നതിനും അറുക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിരോധനം കൊണ്ട് വരുന്നത് പരിഹാസ്യവും അപലപനീയവുമാണെന്ന് കാന്തപുരം പറഞ്ഞു. സ്വാതന്ത്ര്യത്തിനും മതവിശ്വാസത്തിനും നേരെയുള്ള കടന്നുകയറ്റമാണ് ഈ തീരുമാനം. തീരുമാനം നടപ്പിലായാല്‍ അത് രാജ്യത്ത് വ്യാപകമായ കുഴുപ്പങ്ങള്‍ക്ക് കാരണമാകുമെന്നും കാന്തപുരം ജിദ്ദയില്‍ പറഞ്ഞു.

കാരന്തൂര്‍ മാര്‍ക്കസിനു മുമ്പില്‍ നടന്ന സമരം അക്രമാസക്തമായതിനു പിന്നില്‍ മുസ്ലിം ലീഗാണെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ട്ടിഫിക്കറ്റ് പ്രശ്‌നത്തില്‍ കാരന്തൂര്‍ മര്‍കസിന് മുന്നില്‍ നടക്കുന്ന സമരം അക്രമാസക്തമായതിന് പിന്നില്‍ മുസ്ലിം ലീഗാണെന്നും കാന്തപുരം ആരോപിച്ചു. ജില്ലാ കളക്ടരുടെ നിര്‍ദേശപ്രകാരം ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രത്യേക സമിതി അന്വേഷണം നടത്തുകയാണെന്നും സമിതിയുടെ ശുപാര്‍ശ അംഗീകരിക്കുമെന്നും കാന്തപുരം പറഞ്ഞു.