കാന്തപുരത്തിന്‍റെ അടുത്ത ശിഷ്യന്‍മാരില്‍ ഒരാളും മതപണ്ഡിതനുമായ അബ്ദുള്‍ റഷീദ് സഖാഫി പത്തപ്പിരിയത്തിന്‍റെ പ്രസംഗം എന്ന തലക്കെട്ടോടെയാണ് ഓഡിയോ വെെറലാകുന്നത്. 

അമേരിക്കയെ നടുക്കി വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന ആക്രമണം ഇന്നും ലോകം മറന്നിട്ടില്ല. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന ആക്രമണത്തെ കുറിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന വാദമുയര്‍ത്തി അദ്ദേഹത്തിന്‍റെ ശിഷ്യന്‍റെ പ്രസംഗം. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലാണ് ആക്രമണത്തെ കുറിച്ച് കാന്തപുരം അറിഞ്ഞിരുന്നതായി സൂചിപ്പിക്കുന്നത്

കാന്തപുരത്തിന്‍റെ അടുത്ത ശിഷ്യന്‍മാരില്‍ ഒരാളും മതപണ്ഡിതനുമായ അബ്ദുള്‍ റഷീദ് സഖാഫി പത്തപ്പിരിയത്തിന്‍റെ പ്രസംഗം എന്ന തലക്കെട്ടോടെയാണ് ഓഡിയോ വെെറലാകുന്നത്. അമേരിക്ക സന്ദര്‍ശിക്കാന്‍ പോയ കാന്തപുരം നാളെ തന്നെ തിരിച്ച് പോരണമെന്ന് പറഞ്ഞ് വാശി പിടിക്കുകയായിരുന്നു.

മൂന്ന് ദിവസം കഴിഞ്ഞ് പോകാനാണ് ടിക്കറ്റ് എടുത്തിരുന്നത്. കൂടാതെ വീസ തീരാനും സമയമുണ്ടായിരുന്നു. എന്നാല്‍, അത്രയും കാക്കാതെ തിരികെ പോരണമെന്ന് കാന്തപുരം വാശി പിടിച്ചു. കാര്യം എന്താണെന്ന് വ്യക്തമാക്കിയുമില്ല.

അദ്ദേഹം ആവശ്യപ്പെട്ടപോലെ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് മടങ്ങി. പിറ്റേ ദിവസത്തെ പത്രത്തിലെ പ്രധാന തലക്കെട്ട് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമിക്കപ്പെട്ടു എന്നായിരുന്നു. ആക്രമണം നടന്നതോടെ താടിയും തലപ്പാവും വെച്ചവരെയെല്ലാം യുഎസില്‍ തിരഞ്ഞ് പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് കാന്തപുരം തിരിച്ച് പോരണമെന്ന് പറഞ്ഞതെന്ന് പ്രസംഗത്തില്‍ പറയുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ ഈ പ്രസംഗം ഏറ്റെടുത്ത് കഴിഞ്ഞു.