ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മനേകാ ഗാന്ധി പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇവയാണ്.

  • ഞാന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചു. നമുക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കാം എന്നു ഞാന്‍ പറഞ്ഞു. നായ്‌ക്കളെ കൊല്ലരുത് എന്നാണ് അഭിപ്രായമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
  • എ.ബി.സി സെന്ററുകള്‍ തുടങ്ങാന്‍ തന്റെ ജീവനക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ മുഖ്യമന്ത്രി തന്റെ വായ തുറന്നില്ലെങ്കില്‍ നായ്‌ക്കളെ കൊല്ലുന്നത് തുടരും.
  • നിയമം തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്കെതിരെ ഡി.ജി.പി നടപടിയെടുക്കണം. ഇത് 50 രൂപ ഫൈന്‍ മാതമുള്ള ശിക്ഷയാണെന്നതല്ല വിഷയം. നിങ്ങള്‍ കുറ്റം സമ്മതിച്ചു എന്നതാണ്.
  • നിങ്ങള്‍ അഞ്ചുതവണ കുറ്റവാളിയെന്ന് വിധിക്കപ്പെട്ട വ്യക്തിയാണ്. നിങ്ങള്‍ അഞ്ചു തവണ കുറ്റം ചെയ്തെങ്കില്‍ കാപ്പ ചുമത്തേണ്ടതാണ്. സ്ഥിരം കുറ്റവാളിയാണെങ്കില്‍ കാപ്പ ബാധകമാണ്.
  • നായ്‌ക്കളെ കൊല്ലാം എന്നിട്ട് 50 രൂപ പിഴ നല്കിയാല്‍ മതിയെന്ന് വിചാരിക്കരുത്.
  • ആഭ്യന്തര മന്ത്രാലയം ഒരു യോഗം വിളിച്ചിരുന്നു. എയര്‍ ഗണ്‍ രജിസ്റ്റര്‍ ചെയ്യാതെ സൂക്ഷിക്കുന്നത് കുറ്റകരമാണ്. കടകളിലും ഇത് വില്‌ക്കാനാകില്ല. അപ്പോള്‍ എങ്ങനെയാണ് നായ്‌ക്കളെ കൊല്ലാന്‍ എയര്‍ഗണ്‍ നല്കാമെന്ന് പറയുന്നത്.
  • അതിന് ലൈസന്‍സ് വേണം. ഇന്ന് പട്ടിയെ കൊല്ലും. നാളെ കുട്ടികളെയും സ്‌ത്രീകളെയും കൊല്ലും. ഈ എയര്‍ഗണ്‍ ആണ് കശ്‍മീരിലും ഉപയോഗിക്കുന്നത്. ഇവര്‍ സാധാരണക്കാരെ അനാവശ്യ അക്രമത്തിന് പ്രേരിപ്പിക്കുകയാണ്.
  • കേരളത്തിലും അപകടകാരികളായ നായ്‌ക്കളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളുടെ അത്രയേ ഉള്ളു. മറ്റു സ്ഥലങ്ങളില്‍ ഇല്ലാത്ത പ്രശ്നം എന്തു കൊണ്ടാണ് ഇവിടെ. എബിസി സെന്‍റര്‍ ഉടന്‍ തുടങ്ങണം
  • ഡി.ജി.പി ഉറപ്പായും കാപ്പ ചുമത്തണം. നിങ്ങള്‍ അഞ്ചു തവണ കുറ്റവാളിയായിരിക്കെ എങ്ങനെയാണ് ഡി.ജി.പിയേയും മന്ത്രിമാരെയും അധിക്ഷേപിക്കുകയും പരസ്യമായി തോക്കെടുക്കാനും പറയുന്നത്.
  • നിങ്ങള്‍ കേരളത്തിന് അപകടമാണ്. ഇന്ന് നായ്‌ക്കളാകും. നാളെ കന്നുകാലികളാകും പിന്നീട് സ്‌ത്രീകളും കുട്ടികളുമാകും. ഇവര്‍ യഥാര്‍ത്ഥത്തില്‍ ക്രിമിനലുകളാണ്.