റഫാല്‍ ഇടപാട് കേസില്‍ ആരോപണ വിധേയനായ അനില്‍ അംബാനിക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനെ ട്രോളി സോഷ്യല്‍ മീഡിയ.
ദില്ലി: റഫാല്‍ ഇടപാട് കേസില്‍ ആരോപണ വിധേയനായ അനില്‍ അംബാനിക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനെ ട്രോളി സോഷ്യല്‍ മീഡിയ. റഫേല്‍ കേസുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്കെതിരെ കപില്‍ സിബല്‍ രംഗത്തെത്തിയതിന് പിന്നാലെ സുപ്രിംകോടതിയില്‍ അനില്‍ അംബാനിക്ക് വേണ്ടി ഹാജരായതിനാണ് സിബലിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയത്.
550 കോടി രൂപയുടെ കുടിശ്ശിക നല്‍കാനുണ്ടെന്ന് കാട്ടി അനില്‍ അംബാനിക്കെതിരെ ടെലകോം കമ്പനി എറിക്സണന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് അംബാനിക്ക് വേണ്ടി കപില്‍ സിബലും മുകുള്‍ റോത്തഗിയും സുപ്രിംകോടതിയില്‍ ഹജരായത്. പാപ്പര്‍ ഹര്‍ജി നല്‍കി അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് കുടിശ്ശിക നല്‍കാതെ സുപ്രീംകോടതിയുടെ ഉത്തരവ് ലംഗിച്ചെന്നാണ് എറിക്സണ്‍ നല്‍കിയ ഹര്‍ജി.
ട്വിറ്ററില്‍ നിരവധി പേരാണ് റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയടക്കമുള്ളവരുടെ ട്വീറ്റുകള്‍ സഹിതം കപില്‍ സിബലിനെതിരെ രംഗത്തെത്തുന്നത്.
