കൊല്ലം: കൊല്ലത്തുനടന്ന ആരോഗ്യ സര്‍വകലാശാല ദക്ഷിണ മേഖലാ കലോല്‍സവത്തില്‍ കാരക്കോണം മെഡിക്കല്‍ കോളേജിന് കിരീടം. ഗോകുലം മെഡിക്കല്‍ കോളേജിനാണ് രണ്ടാം സ്ഥാനം. കൊല്ലത്തെ വിവിധ കോളേജുകളില്‍ നടന്ന കലോല്‍സവത്തിന് കൊടിയിറങ്ങി.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വെഞ്ഞാറമ്മൂട് ഗോഗുകലം മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനെ തറപറ്റിച്ച് കാരക്കോണം മെഡിക്കല്‍ കോളേജ് കിരീടമണിഞ്ഞത്. ഗ്ലാമര്‍ ഇനങ്ങളിലൊക്ക കാരക്കോണം ആധിപത്യം പുലര്‍ത്തി. സമകാലിക സംഭവങ്ങളെ വിവരിച്ചുകൊണ്ടുള്ള തെരുവ് നാടകം ഏറെ ശ്രദ്ധ പിടിച്ച് പറ്റി. കാഴ്ചക്കാരും ഇതിന് ഏറെയായിരുന്നു. ഗോകുലത്തിന്റെ ഋഷികേഷ് ഉണ്ണി കലാപ്രതിഭയും തിരുവനന്തപുരം ആയുര്‍വേദ കോളേജിന്റെ ശില്‍പ്പ കലാതിലകവുമായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കലോല്‍സവം ഈ മാസം അവസാനം കണ്ണൂരില്‍ നടക്കും.