കണ്ണൂര്‍: ജാമ്യവ്യവസ്ഥ ലംഘിച്ച് സിപിഎം നേതാവും ഫസൽ വധക്കേസ് പ്രതിയുമായ കാരായി രാജൻ കണ്ണൂരില്‍ പൊതുപരിപാടിയിൽ പങ്കെടുത്തു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്ക് ലംഘിച്ചാണ് കാരായി രാജൻ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയിൽ സംബന്ധിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലാണ് കാരായി രാജൻ പങ്കെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിങ്കളാഴ്ച നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി വാങ്ങിയ ശേഷമാണെന്നു താന്‍ കണ്ണൂരില്‍ വന്നതെന്ന് കാരായി രാജൻ പറഞ്ഞു. ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും കാരായി രാജൻ പറഞ്ഞു.

തലശേരിയിൽ 2006 ലാണ് എൻഡിഎഫ് പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ടത്. കേസിലെ എട്ടാം പ്രതിയാണു കാരായി രാജൻ.