കരിപ്പൂരിനോട് അവഗണന; എംപിയുടെ ഉപവാസത്തിന് പ്രവാസികളുടെ പിന്തുണ
ദുബായ്: വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് എംപി എംകെ രാഘവന്‍ നടത്തുന്ന ഉപവാസത്തിനെ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പിന്തുണയ്ക്കും. ദുബായി- കെഎംസിസിനേതാവ് ഇബ്രാഹിം എളേറ്റില്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കും.
വിമാനത്താവളത്തെ തരംതാഴ്ത്തുന്നതിലൂടെ മലബാറില്‍ നിന്നുള്ള പ്രവാസി മലയാളികളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അപമാനിച്ചതായി ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ അധ്യക്ഷന്‍ സലാം പാപ്പിനശ്ശേരി പറഞ്ഞു.
