കര്‍ണാടകയില്‍ പോര്‍ക്കളം: മോദിക്ക് പിന്നാലെ രാഹുല്‍ ഇന്ന് ബെംഗളൂരുവില്‍
ബെംഗളൂരു: പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ കർണാടകത്തിലേക്ക് കൂടുതൽ നേതാക്കളെത്തുകയാണ്. നരേന്ദ്രമോദിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കോലാറിലും ബെംഗളൂരുവിലും പ്രചാരണത്തിനെത്തും. മെയ് ഒമ്പത് വരെ രാഹുൽ കർണാടകത്തിലുണ്ടാകും.മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും പ്രചാരണത്തിനെത്തുന്നുണ്ട്. ബിജെപി അധ്യക്ഷൻ അമിത് ഷാ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുകയാണ്.
വടക്കൻ കർണാടകത്തിലാണ് ഇന്ന് അമിത് ഷായുടെ റോഡ് ഷോ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണരംഗത്ത് തിരിച്ചെത്തും. നാളെയും മറ്റന്നാളുമാണ് നരേന്ദ്രമോദിക്ക് ഇനി തെരഞ്ഞെടുപ്പ് റാലികളുളളത്. ഇന്നദ്ദേഹം യുവമോർച്ച് പ്രവർത്തകരുമായി രാവിലെ 9 മണിക്ക് നമോ ആപ്പിലൂടെ സംവദിക്കും.
