ഹൃദയാഘാതത്തെ തുടർന്ന്ല കുഴഞ്ഞ് വീഴുകയായിരുന്നു

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ കുഴഞ്ഞുവീണ ബിജെപി സ്ഥാനാർഥി അന്തരിച്ചു. ബിജെപി സ്ഥാനാർഥിയും എംഎൽഎയുമായ ബി.എൻ.വിജയകുമാർ (59) ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പുലർച്ചെയാണ് അന്ത്യം. ബംഗളൂരുവിലെ ജയനഗറിൽ തിരഞ്ഞെടുപ്പു റാലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ജയനഗറിൽനിന്നു രണ്ടു തവണ എംഎൽഎ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടയാളാണ് വിജയകുമാർ.