നരേന്ദ്രമോദിക്ക് കർണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ കടുത്ത മറുപടി
മംഗലാപുരം: കോണ്‍ഗ്രസ് പാർട്ടിയെ പിപിപിയെന്ന് കളിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കർണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ കടുത്ത മറുപടി. ജനാധിപത്യത്തിലെ മൂന്ന് 'പി' കളുടെ അർത്ഥം ഓഫ് ദ പീപ്പിള്‍, ബൈ ദ പീപ്പിള്‍, ഫോർ ദ പീപ്പിള്‍ (ജനങ്ങള്‍ക്കായി, ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി) എന്നാണ്. പക്ഷേ ബിജെപിയുടെ കാര്യത്തില്‍ ഇത് പ്രിസണ്‍, പ്രൈസ് റെയ്സ്, പകോടയെന്നാണെന്ന് നരേന്ദ്ര മോദിക്ക് സിദ്ദരാമയ്യ മറുപടി നല്‍കി.
ശനിയാഴ്ച്ച നടന്ന റാലിയില്‍ നരേന്ദ്രമോദി കോണ്‍ഗ്രസ്സിനെ പിപിപി പാർട്ടിയെന്ന് കളിയാക്കിയിരുന്നു. പഞ്ചാബ്, പോണ്ടിച്ചേരി, പരിവാർ എന്നാണ് പിപിപിയുടെ പൂർണ്ണരൂപമെന്ന് അദ്ദേഹം റാലിയില്‍ പറഞ്ഞു. കർണ്ണാടക തെരഞ്ഞെടുപ്പിന് ഒരാഴ്ച്ചമാത്രം ബാക്കിനില്‍ക്കെ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ സംസ്ഥനത്ത് ശക്തിപ്രാപിക്കുകയാണ്. പിന്നീട് ഇക്കാര്യങ്ങള്‍ സിദ്ദരാമയ്യ വിശദമായി തന്‍റെ ട്വിറ്ററിലും കുറിച്ചു.
