കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നു

വയനാട്: കര്‍ണ്ണാടകയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ബന്ദിനെ തുടര്‍ന്ന് കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നു. തോല്‍പ്പെട്ടിയിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന പ്രഖ്യാപനം നടപ്പില്‍ വരുത്താത്തതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി ഹര്‍ത്താല്‍.