ബം​ഗ​ളൂ​രു: വാട്ട്സ്ആപ്പില്‍ അശ്ലീല വീഡിയോ അയച്ച് ബിജെപി നേതാവ് കുരുക്കില്‍.കര്‍ണ്ണാടക എം​എ​ൽ​സി മ​ഹാ​ന്ദേ​ഷ് ക​വാ​താ​ഗി​മ​ത്താ​ണ് വാ​ട്സ്ആ​പ്പ് കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട​ത്. വ​നി​ത​ക​ള​ട​ക്കം നി​ര​വ​ധി എം​എ​ൽ​എ​മാ​രും കൗ​ൺ​സി​ല​ർ​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ട്ട വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലേ​ക്കാണ് എംഎല്‍സി അശ്ലീല വീഡിയോ അയച്ചത്.  

ഇ​യാ​ൾ‌ അ​മ്പ​തി​ലേ​റെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളാ​ണ് ഈ ​ഗ്രൂ​പ്പി​ലേ​ക്ക് അ‍​യ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​യാ​ൾ ഫോ​ൺ ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.  ചൊ​വ്വാ​ഴ്ച​യാ​ണ് മ​ഹാ​ന്ദേ​ഷ് വാ​ർ​ത്ത​ക​ളും അ​റി​യി​പ്പു​ക​ളും ന​ൽ​കു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ അ​യ​ച്ച​ത്. 

ചി​ത്ര​ങ്ങ​ൾ​ക​ണ്ട് അ​മ്പ​ര​ന്ന നി​ര​വ​ധി അം​ഗ​ങ്ങ​ൾ ഈ ​ഗ്രൂ​പ്പി​ൽ​നി​ന്നും ഒ​ഴി​വാ​യി. മ​റ്റു​പ​ല​രും സം​ഭ​വ​ത്തെ ഗ്രൂ​പ്പി​ൽ അ​പ​ല​പി​ക്കു​ക​യും ഇ​ഷ്ട​ക്കേ​ട് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ഗ്രൂ​പ്പ് അ​ഡ്മി​ൻ എം​എ​ൽ​സി മ​ഹാ​ന്ദേ​ഷി​നെ ഗ്രൂ​പ്പി​ൽ​നി​ന്നും പു​റ​ത്താ​ക്കി. 2012 ല്‍ ​മൂ​ന്ന് സാമജികര്‍ നി​യ​മ​സ​ഭ​യി​ല്‍ അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ട​ത് കര്‍ണ്ണാടകയില്‍ വലിയ വി​വാ​ദ​മാ​യി​രു​ന്നു.