ബംഗളൂരു: വില കുറഞ്ഞ മദ്യങ്ങള്‍ക്ക് വാറ്റ് നികുതി പൂര്‍ണമായും ഒഴിവാക്കി കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബജറ്റ്. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റ് നിര്‍ദേശം നടപ്പാകുന്നതോടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, ബിയര്‍, വൈന്‍ എന്നിവയ്ക്ക് പത്ത് ശതമാനത്തോളം വില കുറയും. 

Add Asianetnews as a Preferred SourcegooglePreferred

വില കൂടിയ മദ്യങ്ങള്‍ക്ക് ആറ് ശതമാനം എക്‌സൈസ് നികുതി വര്‍ധനയും ബജറ്റിലുണ്ട്.സ്വകാര്യ മേഖലയിലെ ക്ലാസ് ഫോര്‍ ജോലികള്‍ക്ക് കന്നഡിഗര്‍ക്ക് നൂറ് ശതമാനം സംവരണം നല്‍കാനും മള്‍ട്ടിപ്ലക്‌സ് സിനിമാ ടിക്കറ്റ് നിരക്ക് പരമാവധി 200 രൂപയായി പരിമിതപ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. 

തമിഴ്‌നാട്ടിലെ അമ്മ ക്യാന്റീന്‍ മാതൃകയില്‍ നമ്മ ക്യാന്റീനുകള്‍ തുടങ്ങും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സാധാരണക്കാരുടെ കയ്യടി നേടുന്ന പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌