കന്നഡയിലെ പ്രദേശിക ചാനലാണ്​ 30 സെക്കൻറ്​ ദൈർഘ്യമുള്ള സീഡി ദൃശ്യങ്ങൾ പുറത്ത്​ വിട്ടത്​. ദൃശ്യങ്ങളിൽ മന്ത്രി​യെ വ്യക്​തമായി കാണിക്കുന്നുണ്ടെങ്കിലും സംഭവത്തിലുൾപ്പെട്ട സ്​ത്രീകളെ കാണിക്കുന്നില്ല. ഇത്​ പുറത്ത്​ വന്ന ഉടനെ തന്നെ അദ്ദേഹം മുഖ്യമന്തി സിദ്ധരാമയെ കണ്ട്​ രാജി​ സമർപ്പിക്കുകയായിരുന്നു. രാജി സ്വീകരിച്ച മുഖ്യമന്ത്രി അത്​ ഗവർണർക്ക്​ അയച്ചു. മന്ത്രിയുടെ രാജി സ്വീകരിച്ചെന്നും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന്​ ഉത്തരവിട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം അശ്ലീല വിവാദം തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ഹീ മേതിയുടെ പ്രതികരണം.

സിദ്ധരാമയ്യ മന്ത്രി സഭയിലെ മന്ത്രിമാർ അശ്ലീല കേസിൽ ഉൾപ്പെടുന്ന രണ്ടാമത്തെ സംഭവമാ​ണിത്​. നേരത്തെ ടിപ്പു ജയന്തി ആഘോഷത്തിനിടെ ഫോണിൽ അശ്ലീല ചിത്രം കണ്ട വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ടും  വിവാദത്തിലായിരുന്നു.